Advertisment

പോലീസ് ഓഫീസറെ വെടിവെച്ച പതിനാറുകാരനെതിരെ കേസ്; കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്ത പോലീസിനെ പതിനാറുകാരന്‍ നേരിട്ടത് കൂസലില്ലാതെ !

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: പോലീസ് ഓഫീസറെ വെടിവെച്ച പതിനാറുകാരനെതിരെ കേസെടുത്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ബല്‍മോണ്ടിലെ ഈസ്റ്റ് 187-ാം സ്ട്രീറ്റിന് സമീപമുള്ള ലോറിലാര്‍ഡ് പ്ലേസിലെ ഒരു കെട്ടിടത്തിന് പുറത്ത് വെച്ചാണ് പതിനാറുകാരന്‍ പോലീസ് ഓഫീസറെ വെടിവെച്ചത്. രാത്രി 9നു ശേഷം അസ്വാഭാവികമായ രീതിയില്‍ കൗമാരക്കാര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ചോദ്യം ചെയ്തതിനാണ് പോലീസ് ഓഫീസറെ പ്രതി വെടിവെച്ചത്.

കസീം പെനന്റ് എന്ന 27കാരനായ ഓഫീസര്‍ക്കാണ് വെടിയേറ്റത്. കസീമും പബ്ലിക് സേഫ്റ്റി ടീമിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥരും കൗമാരക്കാരെ ചോദ്യം ചെയ്യുകയും ഇത് വാക്കുതര്‍ക്കത്തിലെത്തുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ സംഘത്തെ സമീപിച്ചപ്പോള്‍, പതിനാറുകാരന്‍ യാതൊരു കൂസലുമില്ലാതെ കാറിലേക്ക് കാലെടുത്ത് വെച്ച് പോക്കറ്റില്‍ കയ്യിട്ട് പോലീസിനെ നോക്കുകയായിരുന്നു.

പോക്കറ്റില്‍ നിന്ന് കയ്യെടുക്കാനും കയ്യിലെന്താണെന്നു പോലീസ് ചോദിച്ചെങ്കിലും പ്രതി മറുപടി പറയാന്‍ തയ്യാറായില്ല. ഇതോടെ പോലീസ് പ്രതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ വെടിവെച്ചത്. ക്രിപ്സിന്റെ ഉപവിഭാഗമായ റെയ്വേ ക്രൂ അംഗമാണ് പതിനാറുകാരന്‍.

കൈകള്‍ കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതി നിരസിച്ചതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റ ഓഫീസറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച രാവിലെയാണ് പെനന്റ് ആശുപത്രി വിട്ടത്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത പ്രതിക്കെതിരെ തോക്ക് കൈവശം വച്ചതിനും ഉപയോഗിച്ചതിനും ക്രിമിനല്‍ കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. അതേസമയം ക്രിമിനല്‍ സ്വഭാവമുള്ള പ്രതി ഇതിനു മുന്‍പും തോക്ക് ഉപയോഗിച്ചിരുന്നുവെന്നും തോക്ക് കൈവശം വച്ചതിന് 2020 മെയ് മാസത്തില്‍ 14 വയസ്സുള്ളപ്പോള്‍ കൗമാരക്കാരനെ ബ്രോങ്ക്സില്‍ വെച്ച് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു

Advertisment