കാഴ്ചശക്തിയില്ലാത്ത അമ്മയ്ക്ക് പൂക്കളാണെന്ന് പറഞ്ഞ് കൊച്ചുമകനെ നല്‍കി മകന്‍! മനം നിറയ്ക്കും ഈ വീഡിയോ

New Update

publive-image

കൊച്ചുമകനെ ആദ്യമായി സ്വന്തം കൈയ്യില്‍ എടുത്ത മുത്തശ്ശിയുടെ വികാരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാഴ്ചശക്തിയില്ലാത്ത ഈ മുത്തശി തന്റെ ജന്മദിനത്തിലാണ് കൊച്ചുമകനെ ആദ്യമായി എടുക്കുന്നത്.

Advertisment

ഗുഡ് ന്യൂസ് മൊമന്‍റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു വീടിനു സമീപത്തു നിൽക്കുന്ന വയോധികയെ കാണാം. അവരുടെ അടുത്തേക്ക് ഒരു യുവാവ് നവജാതശിശുവുമായി എത്തുന്നു. സ്ത്രീയെ അടുത്തുകാണുമ്പോൾ മാത്രമാണ് അവർക്ക് കാഴ്ചശക്തിയില്ലെന്നു മനസ്സിലാകുന്നത്. യുവാവ് കൊച്ചുകുട്ടിയെ സ്ത്രീയുടെ കയ്യിൽ കൊടുക്കുന്നു. അതോടെ സ്ത്രീ, സന്തോഷം കൊണ്ടു കരയുകയാണ്. ഒപ്പം കുട്ടിക്ക് നിറയെ ഉമ്മകള്‍ നല്‍കുന്നു.

'ജന്മദിനത്തിന്‍റെ ആശംസയായി പുഷ്പങ്ങള്‍ നല്‍കുന്നു' എന്ന് പറഞ്ഞാണ് കാഴ്ചയില്ലാത്ത അമ്മയുടെ കയ്യിലേക്ക് മകന്‍ തന്‍റെ കുഞ്ഞിനെ ഏല്‍പ്പിക്കുന്നത്. എന്താണ് ഇത് എന്നാണ് അമ്മ ചോദിക്കുന്നത്, ഇത് എന്‍റെ സ്നേഹം എന്നാണ് മകന്‍റെ മറുപടി.

മകൻ കുട്ടിയുടെ ജനനവിവരം അവരോട് വെളിപ്പെടുത്തിയിരുന്നില്ല. ജൻമദിനത്തിൽ പൂക്കളുമായി മകൻ വരുന്നു എന്നു മാത്രമാണ് അറിയിച്ചിരുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. വികാര നിര്‍ഭരമായ നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചു.

Advertisment