വാഷിങ്ടൻ: കാബൂളിൽ 10 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ട യുഎസ് ഡ്രോൺ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്‍മാറുന്നതിന്‍റെ അവസാന ഘട്ടത്തില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ദ് ന്യൂയോർക്ക് ടൈംസ് പത്രം ആവശ്യപ്പെട്ടതു പ്രകാരമാണു യുഎസ് സെൻട്രൽ കമാൻഡ് സ്വന്തം വെബ്സൈറ്റിൽ ദൃശ്യം പരസ്യപ്പെടുത്തിയത്. ആക്രമണം നടത്തിയ ജനവാസ കേന്ദ്രത്തെ ലക്ഷ്യംവെക്കുന്നതിന്റെയും തുടർന്നുള്ള ആക്രമണത്തിന്റെയും ആകാശ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
യുഎസ് സൈനികരെ ലക്ഷ്യമിട്ടെത്തിയ ഐഎസ് ചാവേറുകളെയാണു വധിച്ചതെന്നാണ് ആദ്യം അവർ അവകാശപ്പെട്ടത്. തകര്‍ക്കപ്പെട്ട വാഹനത്തിനും അതിലുണ്ടായിരുന്ന ആള്‍ക്കും ഐഎസുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് സൈന്യം പിന്നീട് വ്യക്തമാക്കി. തങ്ങള്‍ക്ക് പറ്റിയ അബദ്ധമായിരുന്നു ഈ വ്യോമാക്രമണം എന്ന് പിന്നീട് അമേരിക്ക സമ്മതിച്ചു.