ലൈബ്രറി സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച് സന്ദര്‍ശകന്റെ വളര്‍ത്തുനായ; നായയുടെ പരാക്രമമൊന്നുമറിയാതെ മയക്കത്തില്‍ ഉടമ

author-image
nidheesh kumar
New Update

publive-image

Advertisment

കാലിഫോര്‍ണിയ: ലൈബ്രറി സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച് ലൈബ്രറി മെമ്പറുടെ വളര്‍ത്തു നായ. സാന്‍ ഫ്രാന്‍സിസ്‌കോ മെയിന്‍ ലൈബ്രറിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ലൈബ്രറിയില്‍ നായയുമായി എത്തിയ ഒരാള്‍ യാതൊരു പ്രതികരണവുമില്ലാതെ കുറേസമയമായി ഇരിക്കുന്നത് കണ്ടാണ് സെക്യൂരിറ്റി ഗാര്‍ഡ് ഇയാള്‍ക്കടുത്തേക്കെത്തിയത്. എന്നാല്‍ ഉടമയ്ക്കടുത്തേക്ക് വരുന്നത് വളര്‍ത്തു നായ തടയുകയായിരുന്നു.

മരുന്നിന്റെ ഓവര്‍ഡോസിനെത്തുടര്‍ന്ന് മയക്കത്തിയാ വ്യക്തിയെ സെക്യൂരിറ്റി ഗാര്‍ഡ് വെള്ളം കൊടുത്ത് ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതോടെ നായ അക്രമാസക്തനാവുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡിന്റെ ദേഹത്തേക്ക് ചാടി വീണ നായ ഇയാളെ ക്രൂരമായി ആക്രമിച്ചു. ഉടനെ മറ്റ് രണ്ടെ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ കൂടി അവിടേക്ക് വരികയും നായയെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.

ഒരു ദൃക്സാക്ഷി പകര്‍ത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നായയുടെ മുഖത്തേക്ക് ഒരു വസ്തു സ്‌പ്രേ ചെയ്ത് ബെല്‍റ്റ് കൊണ്ട് അടിച്ച് രക്ഷപ്പെടുത്താന്‍ സഹപ്രവര്‍ത്തകന്‍ ശ്രമിക്കുന്നതിനിടെ, നായ ആദ്യത്തെ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുന്നത് തുടരുകയായിരുന്നു. അതേസമയം തന്റെ വളര്‍ത്തു നായ ഇത്രയും അക്രമാസക്തനായിട്ടും ഇതൊന്നും അറിയാതെ മയക്കത്തിലായിരുന്നു അതിന്റെ ഉടമ.

അതേസമയം നായ സര്‍വീസ് ആനിമല്‍ ആയിരുന്നു എന്ന് തെളിയിച്ച് പിന്നീട് ഉടമ സംഭവത്തിന്റെ നൂലാമാലകളില്‍ നിന്ന് തലയൂരിയതായാണ് റിപ്പോര്‍ട്ട്. ശാരീരിക വൈകല്യമുള്ള വ്യക്തികള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ പരിശീലിപ്പിക്കപ്പെട്ട മൃഗങ്ങളാണ് സര്‍വ്വീസ് ആനിമല്‍. വളര്‍ത്തുമൃഗങ്ങള്‍ സര്‍വ്വീസ് ആനിമലാണെന്ന് സന്ദര്‍ശകര്‍ സൂചിപ്പിക്കുന്നില്ലെങ്കില്‍ അവരെ ലൈബ്രറിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ലൈബ്രേറിയനായ മൈക്കല്‍ ലാംബെര്‍ട്ട് പറഞ്ഞു.

Advertisment