Advertisment

അമ്മയറിയാതെ ഫോണെടുത്ത് രണ്ട് വയസുകാരന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ ! ഡെലിവറി ചെയ്യാന്‍ ആളെത്തിയപ്പോള്‍ കണ്ണ് മിഴിച്ച് കുടുംബം

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂജേഴ്സി: കുട്ടികള്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരവും ഫോണ്‍ ചീത്തയാകാനുള്ള സാധ്യതയും മാത്രമല്ല അത് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിവെക്കുമെന്ന് മനസിലായതിന്റെ ഞെട്ടലിലാണ് ന്യൂജേഴ്‌സിയിലെ ഒരു കുടുംബം. ഇവിടെ ഒരു വയസും പത്ത് മാസവും മാത്രം പ്രായമുള്ള കുഞ്ഞ് വീട്ടുകാരറിയാതെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ്.

ന്യൂജേഴ്‌സിയിലെ അയാന്‍ഷ് കുമാര്‍ എന്ന വിരുതനാണ് അമ്മയറിയാതെ അമ്മയുടെ ഫോണെടുത്ത് അതില്‍ വാള്‍മാര്‍ട്ടിന്റെ സൈറ്റെടുത്ത് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒന്നര ലക്ഷം രൂപയുടെ ഫര്‍ണിച്ചറാണ് അയാന്‍ഷ് ഓര്‍ഡര്‍ ചെയ്തത്.

ദിവസങ്ങള്‍ക്കു ശേഷം ഡോര്‍ബെല്‍ കേട്ട് വാതില്‍ തുറന്ന കുടുംബം കണ്ടത് ഫര്‍ണിച്ചറിന്റെ വലിയ പെട്ടിയുമായി നില്‍ക്കുന്ന ഡെലിവറി ബോയിയെയാണ്. ഇങ്ങനെ മൂന്നു നാലു ഡെലിവറി ഏജന്റ്മാരാണ് വിവിധ ലഗേജുകളുമായി എത്തിയത്.

സാധനങ്ങള്‍ കണ്ട് ആദ്യം വാള്‍മാര്‍ട്ടിന് അബദ്ധം പറ്റിയതായിരിക്കുമെന്ന് വിചാരിച്ചെങ്കിലും പിന്നെ സൈറ്റ് നോക്കിയപ്പോള്‍ വീട്ടുകാര്‍ക്ക് മനസിലായി ഫോണില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ പണം ഓള്‍റെഡി അടച്ചു കഴിഞ്ഞതാണെന്നും. ഇതോടെയാണ് കള്ളനെ പിടികൂടിയത്.

അബദ്ധം പറ്റിയ കാര്യം കുടുംബം ഉടന്‍ തന്നെ വാള്‍മാര്‍ട്ടിനെ അറിയിച്ചു. ഡെലിവര്‍ ചെയ്ത പ്രൊഡക്ട്‌സ് തിരിച്ചെടുത്തോളാമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചിട്ടുണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ ഭാഗമായി പുതിയ കുറച്ച് ഫര്‍ണിച്ചര്‍ വാങ്ങണമെന്ന് കുടുംബം തീരുമാനിച്ചിരുന്നു. ഇതിനായി അയാന്‍ഷിന്റെ അമ്മ വാള്‍മാര്‍ട്ടില്‍ സൈറ്റില്‍ കയറി ചില മോഡലുകള്‍ സെലക്ട് ചെയ്തിരുന്നു.

ഇങ്ങനെ കാര്‍ട്ടിലുണ്ടായിരുന്ന ഐറ്റമാണ് അയാന്‍ഷ് കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ഓര്‍ഡര്‍ ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് ആഡ് ചെയ്തിരുന്നതിനാല്‍ പണം നല്‍കുന്നതും എളുപ്പമായി. അച്ഛനും അമ്മയും സഹോദരങ്ങളും ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടാണ് അയാന്‍ഷ് ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

Advertisment