/sathyam/media/post_attachments/fGTDBvHoGFuQPn9gFrhF.jpg)
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. യു.എസ് കൺസർവേറ്റീവ്സിന്റെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസ് റിപ്പോർട്ടറെയാണ് ബൈഡന്‍ അധിക്ഷേപിച്ചത്.
വിലക്കയറ്റത്തെക്കുറിച്ചുള്ള ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറുടെ ചോദ്യമാണ് ബൈഡനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓഫാണെന്ന ധാരണയില്‍ പതിഞ്ഞ സ്വരത്തില്‍ 'വാട്ട് എ സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച്' എന്ന് ചീത്ത വിളിക്കുകയായിരുന്നു.
ബൈഡൻ റിപ്പോർട്ടറെ അസഭ്യം പറയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയെയാണ് ബൈഡന്‍ ചീത്ത പറഞ്ഞത്. പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്നായിരുന്നു ചോദ്യം.