ജോര്‍ജിയ:ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ വെച്ച് കൗമാരക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. 2013-ല്‍ വാല്‍ഡോസ്റ്റയിലെ ലോന്‍ഡസ് ഹൈസ്‌കൂളില്‍ 17 വയസ്സുള്ള കെന്‍ഡ്രിക് ജോണ്‍സനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിയ സ്വദേശിയായ ജോണ്ഡസനെ തന്റെ ഹൈസ്‌കൂളിലെ ജിം മാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ട് നല്‍കി അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്നും ആരെങ്കിലും കുട്ടിയെ കൊലപ്പെടുത്തിയതാവാമെന്നുമുള്ള ബന്ധുക്കളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അഭിപ്രായങ്ങളെ അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുകയായിരുന്നു.
ക്രിമിനല്‍ കുറ്റങ്ങളൊന്നും ചുമത്താതെ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചതിന് ശേഷം ഇതു സംബന്ധിച്ച് വീണ്ടും വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും പുനരന്വേഷിക്കാനുള്ള തീരുമാനം.
വിദ്യാര്‍ത്ഥിയുടേത് കൊലപാതകമാണെന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ സത്യം മൂടിവെച്ചുവെന്നുമുള്ള ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട സത്യം വെളിച്ചത്ത് വരാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് ഫോര്‍ കെന്‍ഡ്രിക് ജോണ്‍സണ്‍ ബാനറുകളുയര്‍ത്തി ആളുകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
അതേസമയം തന്റെ മകന്റെ മരണം ആകസ്മികമാണെന്ന വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഫെഡറല്‍ അന്വേഷണം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും കെന്‍ഡ്രിക് ജോണ്‍സന്റെ അമ്മ ജാക്വലിന്‍ വ്യക്തമാക്കിയിരുന്നു.
ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ രണ്ടാമത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലേറ്റ മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന സംശയമുയര്‍ന്നത്.
എന്നാല്‍ ഫെഡറല്‍ ക്രിമിനല്‍ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകള്‍ കണ്ടെത്തിയില്ല എന്ന് വ്യക്തമാക്കിയാണി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് 2016-ല്‍ കേസന്വേഷണം അവസാനിപ്പിച്ചത്. ഷൂസെടുക്കാന്‍ ജിമ്മിലെത്തിയ വിദ്യാര്‍ത്ഥി ജിം മാറ്റില്‍ കുടുങ്ങിപ്പോവുകയും മരണപ്പെടുകയും ചെയ്തതാവാമെന്നായിരുന്നു അധികൃതരുടെ നിഗമനം.