കുടുംബത്തിലെ അഭിപ്രായവ്യത്യാസം; 'പാബ്ലോ പിക്കാസോ എൻഎഫ്ടി’ ഓൺലൈനിൽ വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

പ്രശസ്ത ചിത്രകാരനും ശില്പിയും ആയിരുന്ന പാബ്ലോ പിക്കാസോയുടെ ഒരു സൃഷ്ടിയുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റല്‍ അസറ്റ് വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കുടുംബം. അദ്ദേഹത്തിന്റെ അനന്തരാവകാശികൾ അത്തരത്തിലുള്ള "പിക്കാസോ എൻഎഫ്ടി" ആരംഭിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകർ പറഞ്ഞു. അതിനെച്ചൊല്ലി പിക്കാസോയുടെ കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടായതായാണ് റിപ്പോര്‍ട്ട്.

Advertisment

മറീന പിക്കാസോയും (പാബ്ലോ പിക്കാസോയുടെ കൊച്ചുമകള്‍) ഫ്ലോറിയൻ പിക്കാസോയും ഈ ആഴ്ച ജനീവയിൽ അസോസിയേറ്റഡ് പ്രസിനെ ഒരു സെറാമിക് വർക്ക് കാണിക്കുകയും ഓൺലൈനിൽ വിൽക്കുന്ന "നോൺ-ഫഞ്ചിബിള്‍ അസറ്റുമായി (എൻഎഫ്ടി)" ബന്ധിപ്പിച്ചിരിക്കുന്ന പിക്കാസോയുടെ സൃഷ്ടിയുടെ ഭാഗമാണിതെന്ന് പറയുകയും ചെയ്തിരുന്നു. മൺപാത്ര പാത്രവും ഒരു എൻഎഫ്ടിയും മാർച്ചിൽ ലേലത്തിൽ വിൽക്കുമെന്ന് അവരും അവരുടെ മാനേജർമാരും പറഞ്ഞു.

“ഒരുപക്ഷേ ഞങ്ങൾ ആദ്യം മുതൽ കുറച്ചുകൂടി വ്യക്തത പുലർത്തേണ്ടതായിരുന്നു,”-ഫ്ലോറിയൻ പിക്കാസോയുടെ ദീർഘകാല ബിസിനസ്സ് മാനേജർ സിറിൽ നോട്ടർമാൻ പറഞ്ഞു. വെള്ളിയാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തുന്ന 1,000-ലധികം എൻ‌എഫ്‌ടികൾ വാസ്തവത്തിൽ ഫ്ലോറിയന്റെ ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും, പാബ്ലോ പിക്കാസോയുടേത് അല്ലെന്നും നോട്ടർമാൻ പറഞ്ഞു.

പാബ്ലോ പിക്കാസോ എൻഎഫ്ടികളുടെ വിപണിയിൽ പിക്കാസോയുടെ അവകാശികൾ ചേരുമെന്ന് മാധ്യമങ്ങൾ വഴി നൽകിയ വിവരങ്ങൾ പൂർണ്ണമായും തെറ്റാണെന്ന്‌ പിക്കാസോ അഡ്മിനിസ്ട്രേഷന്റെ അഭിഭാഷകനായ ജീൻ-ജാക്വസ് ന്യൂയർ പറഞ്ഞു. പാബ്ലോ പിക്കാസോയുടെ മറ്റൊരു കൊച്ചുമകളായ ഡയാന വിഡ്‌മെയർ പിക്കാസോയുടെ അഭിഭാഷകനായ റിച്ചാർഡ് മൽക്കയും ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവിലെ ഘടനയനുസരിച്ച്, കുടുംബത്തിന്റെ അഡ്മിനിസ്ട്രേറ്ററായ ക്ലോഡ് റൂയിസ് പിക്കാസോയ്ക്ക് മാത്രമേ ഒരു എൻഎഫ്‌ടി പ്രോജക്‌റ്റിന് അംഗീകാരം നൽകാൻ കഴിയൂവെന്നും, എന്നാല്‍ അദ്ദേഹം അത് അനുകൂലിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. കുടുംബത്തിലെ ചില അംഗങ്ങൾ പദ്ധതിയോട് യോജിക്കുന്നില്ലെന്നും, അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫ്ലോറിയൻ പിക്കാസോ വ്യക്തമാക്കി.

Advertisment