New Update
Advertisment
ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനി തങ്ങളുടെ ആദ്യത്തെ എന്‍എഫ്ടി (നോൺ ഫഞ്ചിബിള്‍ ടോക്കൺ) അടുത്ത മാസം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ലംബോർഗിനി നൈക്ക്, സാംസങ്, മറ്റ് ടെക് കമ്പനികൾ എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
"ഇത് ലംബോർഗിനിയുടെ ചരിത്രപരമായ ആദ്യത്തെ എന്‍എഫ്ടി പ്രോജക്‌റ്റാണ്. ആര്‍ട്ടിസ്റ്റായ ഫാബിയൻ ഓഫ്‌നറുമായി സഹകരിച്ച്, ലംബോർഗിനി അഞ്ച് ആർട്ട് പീസുകൾ വികസിപ്പിച്ചെടുത്തു. അത് ഫെബ്രുവരി 1 ന് ലേലം ചെയ്യും," കമ്പനി പ്രസ്താവനയിൽ പറഞ്ഞു.