എച്ച്1–ബി വിസ രജിസ്ട്രേഷൻ മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് യുഎസ്

New Update

publive-image

വാഷിങ്ടൻ: അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള എച്ച്1–ബി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് 1ന് ആരംഭിക്കുമെന്ന് യുഎസ്. മാർച്ച് 18 വരെ രജിസ്റ്റർ ചെയ്യാം.

Advertisment

ഈ കാലയളവിൽ, അപേക്ഷകർക്കും പ്രതിനിധികൾക്കും ഓൺലൈൻ എച്ച്-1 ബി രജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാനും സമർപ്പിക്കാനും കഴിയുമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ഓരോ രജിസ്ട്രേഷനും ഒരു സ്ഥിരീകരണ നമ്പർ നൽകും. രജിസ്ട്രേഷനുകൾ ട്രാക്ക് ചെയ്യാൻ മാത്രമാണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്ന് യുഎസ്‌സിഐഎസ് വ്യക്തമാക്കി. 10 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.

സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്1–ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികൾ ഇതിനെ ആശ്രയിക്കുന്നു.

എല്ലാ വർഷവും, യുഎസ് 65,000 പുതിയ എച്ച്1–ബി വിസകൾ നൽകുന്നു. കൂടാതെ 20,000 യുഎസ് മാസ്റ്റേഴ്സ് ഡിഗ്രി ഹോൾഡർമാർക്കായി നീക്കിവച്ചിരിക്കുന്നു.

Advertisment