അതിശക്തമായ കാറ്റില്‍ ലാന്‍ഡിംഗില്‍ ഇളകിയാടി വിമാനം; പിന്‍ഭാഗം നിലത്തു തട്ടുന്നതിന് മുമ്പ് വീണ്ടും പറന്നു; ഒഴിവായത് വന്‍ ദുരന്തം! വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ലണ്ടന്‍: അതിശക്തമായ കാറ്റിനെ തുടര്‍ന്ന് ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാനാകാതെ ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കിയത്.

Advertisment

ടയറുകള്‍ റണ്‍വേയില്‍ തൊട്ടതിനുപിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായും ഇളകിയാടുകയായിരുന്നു. വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു.

വിമാനത്തിന്റെ വാലറ്റം നിലത്ത് ഉരസുമെന്ന അവസ്ഥയായതോടെ പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കി വീണ്ടും വിമാനം പറത്തുകയായിരുന്നു. ഇതോടെ വന്‍ദുരന്തം ഒഴിവായി.

Advertisment