/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മുന്‍ സിഎന്‍എന്‍ ആംഗറിനെതിരെ കേസ്. ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ടിവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ലിയോണ്‍ ഹാരിസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മേരിലാന്‍ഡില്‍ വെച്ചാണ് ലിയോണിന്റെ വാഹനം അപകടമുണ്ടാക്കിയത്. ഹാരിസിന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയും അതിനു ശേഷം മൂന്നാമതൊരു കാറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
അപകടം നടന്നയുടന്‍ സ്ഥലം വിടാന്‍ ശ്രമിച്ച ഹാരിസിനെ പോലീസ് പിടികൂടി. ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ ഹാരിസ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി. അതുമാത്രമല്ല, അമിത വേഗതയിലായിരുന്നു ഇയാള്‍ വാഹനമോടിച്ചിരുന്നത്.
മേരിലാന്‍ഡില്‍ വാഹനമോടിക്കുന്നവര്‍ക്ക് അനുവദനീയമായ നിയമപരമായ സ്പീഡ് പരിധിയുടെ ഇരട്ടി വേഗത്തിലായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഡബ്ല്യുആര്‍സി പ്രകാരം, മദ്യപിച്ച് വാഹനമോടിക്കുക, അപകടമുണ്ടാക്കിയതിനു ശേഷം പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുക, വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുക എന്നിങ്ങനെ ഒമ്പത് കുറ്റങ്ങളാണ് ലിയോണ്‍ ഹാരിസിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനു മുന്‍പ് 2013ലും ഹാരിസിന്റെ പേരില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തിരുന്നു. ആ കേസില്‍ അദ്ദേഹത്തിന് പ്രൊബേഷന്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.