/sathyam/media/post_attachments/GNtI0Qj4PfFazeiwdcwe.jpg)
വെര്‍ജീനിയ: കഴിഞ്ഞ ദിവസം വെര്‍ജീനിയ ബ്രിഡ്ജ് വാട്ടര്‍ കോളേജ് ക്യാമ്പസില്‍ കയറി വെടിവെപ്പ് നടത്തിയ അജ്ഞാതന്‍ രണ്ട് സേഫ്റ്റി ഓഫീസര്‍മാരെ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കോളേജില്‍ വെടിവെപ്പ് നടന്നത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സേഫ്റ്റി ഓഫീസര്‍മാരായ ജോണ്‍ പെയ്ന്റര്‍ ജെ.ജെ.ജെഫ്‌സണ്‍ എന്നിവര്‍ കൊല്ലപ്പെട്ടു.
അതേസമയം സേഫ്റ്റി ഓഫീസര്‍ കൊല്ലപ്പെടുന്നതിനു മുന്‍പ് തന്നെ ക്യാമ്പസിനകത്ത് നിരവധി തവണ വെടിയൊച്ച മുഴങ്ങിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി വെര്‍ജീനിയ സ്റ്റേറ്റ് പോലീസ് സ്ഥിരീകരിച്ചു. വെടിശബ്ദം കേട്ടയുടന്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ക്ലാസ്‌റൂമുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
പിന്നീട് കോളേജ് ലോക്ക്ഡൗണ്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു. അതേസമയം വെടിവെപ്പ് നടത്തിയതെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്ക് നേരെ പത്തോളം പോലീസ് ഓഫീസര്‍മാര്‍ തോക്ക് ചൂണ്ടി കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പിന്നീട് പുറത്തുവിട്ടിരുന്നു. ഇയാള്‍ ക്യാമ്പസിനകത്ത് കയറി വെടിവെപ്പ് നടത്താനിടയായ സാഹചര്യം വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us