/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മദ്യപിച്ച് വാഹനമോടിക്കുകയും കാമുകനായ പോലീസ് ഓഫീസറെ വാഹനമിടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രൊഫസറായ 41കാരി അറസ്റ്റി്ല്‍. ബോസ്റ്റണ്‍ ഓഫീസര്‍ ജോണ്‍ ഒകീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയായ 41കാരി കാരെന്‍ റീഡിനെ നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരമായ വാഹനാപകടത്തിനു ശേഷം കാരെന്‍ സ്ഥലം വിട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബെന്റ്ലി സര്‍വകലാശാലയിലെ ഇക്വിറ്റി അനലിസ്റ്റിനും ഫിനാന്‍സ് അഡ്ജങ്ക്റ്റ് പ്രൊഫസറുമാണ് കാരെന്‍. അതേസമയം നടന്നത് കൊലപാതകമല്ലെന്നും അപകടമാണെന്നും ജോണ്‍ ഒകീഫ് മരണപ്പെട്ടതിനെക്കുറിച്ച് താനറിഞ്ഞിരുന്നില്ലെന്നും കാരെന്‍ പോലീസിനോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
വെള്ളിയാഴ്ച രാത്രി ഇരുവരും നിരവധി ബാറുകളില്‍ കയറി പലതവണയായി മദ്യിപിച്ചിരുന്നു. അതിനു ശേഷം കാരെന്റെ കാറില്‍ മടങ്ങി. പാതി വഴിയില്‍ കാന്റണിലെ ഒരു ഹൗസ് പാര്‍ട്ടിയില്‍ ഒകീഫിനെ കാരെന്‍ ഡ്രോപ്പ് ചെയ്തു. ഒകീഫിനെ ഇറക്കിയ ശേഷം വണ്ടി തിരിക്കുന്നതിനിടെ പിന്നില്‍ തട്ടി അപകടമുണ്ടായി. വാഹനം ഒകീഫിനെ ഇടിച്ചിടുകയും ചെയ്തു. രണ്ടുപേരും അമിതമായ മദ്യലഹരിയിലായിരുന്നതിനാല്‍ വാഹനം ഒകീഫിനെ ഇടിച്ചിട്ട കാര്യം കാരെനും ശ്രദ്ധിച്ചില്ല.
അതിനു ശേഷം കാരെന്‍ വീട്ടിലെത്തി, പിറ്റേ ദിവസം രാവിലെ വണ്ടിയുടെ പിന്‍ഭാഗത്ത് പോറല്‍ കണ്ട് ശ്രദ്ധിക്കുകയായിരുന്നുവെന്നും പിന്നീട് ഒകീഫിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ലെന്നും കാരെന്റെ സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞു.
പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒകീഫിനെ ഇറക്കി വിട്ട സ്ഥലത്തുവന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം രക്തം വാര്‍ന്ന നിലയില്‍ സ്‌നോബാങ്കിനു സമീപം കിടക്കുന്നതായി കണ്ടുവെന്നും സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്നു.
ഉടന്‍ തന്നെ ഒകീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ തലേന്നു രാത്രി എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കാരെന് സാധിച്ചില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. നടന്നത് കൊലപാതകമല്ലെന്ന് വ്യക്തമാണെന്നും ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും പ്രതിഭാഗം അഭിഭാഷകനായ ഡേവിഡ് യാനെറ്റി കോടതിയില്‍ പറഞ്ഞു.