/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വാഷിംഗ്ടണ്‍: സഹപ്രവര്‍ത്തകയുമായുള്ള രഹസ്യബന്ധം വിവാദമായ സാഹചര്യത്തില്‍ സിഎന്‍എന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ജെഫ് സുക്കര്‍. അമേരിക്കയിലെ മുന്‍ നിര മാധ്യമപ്രവര്‍ത്തകരില്‍ അതി പ്രശസ്തനായ വ്യക്തിയാണ് ജെഫ് സുക്കര്‍.
ആഗോള മാധ്യമ ഭീമനായ സിഎന്‍എനിന്റെ പ്രസിഡന്റായിരിക്കെ സ്ഥാപനത്തിലെ ജീവനക്കാരിയുമായി രഹസ്യബന്ധമുണ്ടെന്ന വിവരം വിവാദമായതോടെയാണ് ജെഫ് സുക്കറിന്റെ രാജി.
സിഎന്‍എനിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആലിസണ്‍ ഗെല്ലസ്റ്റുമായി ജെഫ് സുക്കറിന് ബന്ധമുണ്ടെന്ന വിവരം കമ്പനി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി ആഭ്യന്തര അന്വേഷണം നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ട് ജെഫ് സുക്കറിന് എതിരാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.
ആലിസണുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ് സുക്കര്‍ കമ്പനിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ജെഫ് സുക്കര്‍ രാജി വെച്ചത്.
ആലിസണുമായുള്ള ബന്ധം തനിക്ക് സംഭവിച്ച തെറ്റായിരുന്നുവെന്നും തുടക്കത്തില് തന്നെ അത് അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ അത് സാധിച്ചില്ലെന്നും ഇപ്പോള്‍ വിഷയം വിവാദമായ സാഹചര്യത്തില്‍ താന്‍ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്നും ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ ജെഫ് സുക്കര്‍ വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആലിസണും പ്രതികരിച്ചു. ഇരുപത് വര്‍ഷമായി തുടരുന്ന ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നായിരുന്നു ആലിസന്റെ പ്രതികരണം. 2013ലാണ് സിഎന്‍എനിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജെഫ് സുക്കര്‍ എത്തുന്നത്.