/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വാഷിംഗ്ടണ്‍: വാക്‌സിനെടുക്കാത്ത സൈനികര്‍ക്ക് അന്ത്യശാസനം നല്‍കി അമേരിക്ക. വാക്‌സിനെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ജോലി നിര്‍ത്തി വീട്ടില്‍പ്പോകാമെന്നാണ് സൈനികരോട് പെന്റഗണ്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ മൂവായിരത്തോളം സൈനികരാണ് കോവിഡ് വാക്‌സിന്റെ ഒരു ഡോസ് പോലും സ്വീകരിക്കാത്തതായിട്ടുള്ളത്. ഇവര്‍ മനപ്പൂര്‍വ്വം വാക്‌സിന്‍ ഒഴിവാക്കുന്നതായാണ് വിവരം.
തങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്ന സൈനികരോടാണ് പെന്റഗണ്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. മൂവായിരത്തിലേറെ സാനികരാണ് എന്ത് സംഭവിച്ചാലും വാക്‌സിനെടുക്കില്ലെന്ന പിടിവാശിയുമായി മുന്നോട്ടു പോകുന്നത്.
പല തവണ നിര്‍ദ്ദേശം നല്‍കിയിട്ടും അത് സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇത് അന്ത്യ ശാസനമാണെന്നും ഇത്തവണയും വാക്‌സിനെടുത്തില്ലെങ്കില്‍ തീര്‍ച്ചയായും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും പെന്റഗണ്‍ അറിയിച്ചുകഴിഞ്ഞു. പെന്റഗണിന്റെ ഔദ്യോഗിക നിര്‍ദ്ദേശം വിവിധ സേനാ വിഭാഗങ്ങള്‍ക്ക് അടിയന്തരമായി നല്‍കിക്കഴിഞ്ഞു.
സൈന്യത്തില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നവരും സൈന്യവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിര്‍ബന്ധമായി വാക്‌സിനെടുക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഇളവ് അനുവദിച്ചവരൊഴികെയുള്ളവരെല്ലാം നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.
അമേരിക്ക വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കി ബൂസ്റ്റര്‍ ഡോസിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തില്‍ മൂവായിരത്തിലധികമാളുകള്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന പിടിവാശിയുമായി ഇപ്പോഴുമുള്ളത്.