സിറിയയില്‍ അമേരിക്കയുടെ സൈനിക നീക്കം; ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചതായി ബൈഡൻ; കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍-ഹാഷ്മി അല്‍-ഖുറൈഷിയെ വധിച്ചതായി അമേരിക്ക. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അല്‍-ഖുറൈഷി കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Advertisment

വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച നടത്തിയ സൈനിക നീക്കത്തിലാണ് ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്കു നന്ദി അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. സൈനിക നീക്കത്തിനു ശേഷം യുഎസ് സൈനികരെല്ലാം തിരിച്ചെത്തിയെന്നും ബൈഡൻ അറിയിച്ചു.

സംഭവത്തില്‍ പതിമൂന്നോളം പേര്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. യുഎസ് സേന ഭീകരരുമായി രണ്ട് മണിക്കൂറിലധികം ഏറ്റുമുട്ടിയതായി പ്രദേശവാസികള്‍ പറഞ്ഞു.

Advertisment