/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
പീഡോഫീലിയയെ അനുകൂലിച്ച് സംസാരിച്ച് സംസാരിക്കുന്ന ന്യൂയോര്‍ക്കിലെ ഫ്രെഡോണിയയിലെ ഒരു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറിന്റെ വാക്കുകള്‍ വിവാദമാകുന്നു. ഫ്രെഡോണിയയില്‍ ലിബര്‍ട്ടേറിയന്‍ തത്ത്വചിന്തയും പ്രായോഗിക നൈതികതയും പഠിപ്പിക്കുന്ന പ്രൊഫസര്‍ സ്റ്റീഫന്‍ കെര്‍ഷ്നര്‍, പീഡോഫീലിയ ഒരു തെറ്റല്ലെന്ന് വാദിക്കുന്നതിന്റെ വീഡിയോയാണ് വിവാദമായിരിക്കുന്നത്.
പീഡോഫീലിയ യഥാര്‍ത്ഥത്തില്‍ അനീതിയാണോ എന്ന് ചോദ്യമുന്നയിച്ചുകൊണ്ടാണ് സ്റ്റീഫന്‍ കെര്‍ഷ്നര്‍ വീഡിയോയില്‍ സംസാരിച്ചു തുടങ്ങുന്നത്. പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. പെണ്‍കുട്ടി അതിന് സന്നദ്ധയാണെന്നും സങ്കല്‍പ്പിക്കുക, അങ്ങനെയെങ്കില്‍ അതെങ്ങനെ തെറ്റാകുമെന്ന് കെര്‍ഷ്‌നര്‍ ചോദിക്കുന്നു.
സമൂഹത്തിന്റെ ചിന്താഗതി കുട്ടികളുമായുള്ള ലൈംഗികബന്ധം തെറ്റാണെന്നാണ്. എന്നാല്‍ പരസ്പര സമ്മതത്തോടെയാണെങ്കില്‍ അതൊരിക്കലും തെറ്റാകുന്നില്ലെന്നും സമൂഹത്തിന്റെ ചിന്തയാണ് തിരുത്തേണ്ടതെന്നും കെര്‍ഷ്‌നര്‍ പറയുന്നു. പന്ത്രണ്ട് വയസ്സുകാരിയായാലും എട്ട് വയസ്സുകാരിയായാലും എന്തിന് ഒരു വയസ്സുള്ള കുട്ടിയോട് തോന്നുന്ന ലൈംഗിക ആകര്‍ഷണം പോലും തെറ്റല്ലെന്നും കെര്‍ഷ്‌നര്‍ വാദിക്കുന്നു.
വീഡിയോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം പ്രൊഫസര്‍ സംസാരിച്ചത് തികച്ചും വ്യക്തപരമായ അഭിപ്രായമാണെന്നും അതുമായി യൂണിവേഴ്‌സിറ്റിയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും മാത്രമല്ല യൂണിവേഴ്‌സിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങളാണ് ഇതെന്നും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതികരിച്ചു.
കെര്‍ഷ്‌നറുടെ ലിങ്ക്ഡ് ഇന്‍ പേജ് പ്രകാരം 1991-ല്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ കാരി ലോ സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 23 വര്‍ഷത്തിലേറെയായി പ്രൊഫസറായി ജോലി ചെയ്യുകയാണ്. ഗര്‍ഭച്ഛിദ്രം, മുതിര്‍ന്ന കുട്ടികളുടെ ലൈംഗികത, അശ്ലീലസാഹിത്യം, ശിക്ഷ, ലൈംഗിക സങ്കല്‍പ്പങ്ങള്‍, അടിമത്തം, പീഡനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നൂറ് ലേഖനങ്ങളും പുസ്തകങ്ങളും കെര്‍ഷ്‌നര്‍ എഴുതിയിട്ടുണ്ട്.