/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ഐവിഎഫിലൂടെ ജനിച്ച തങ്ങളുടെ കുഞ്ഞിന് പിതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസ് നല്‍കി ദമ്പതികള്‍. ജോണ്‍ മൈക്ക് ഹാര്‍വി-ജീന്‍ ദമ്പതികളാണ് തങ്ങളുടെ ചികിത്സ നടത്തിയ ഡോ. നിക്കോളാസ് സ്പിര്‍ട്ടോസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ഇവരുടെ മകള്‍ ജെസ്സീക്കയുടെ ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് അത് ജോണിന്റേതുമായി മാച്ച് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയത്.
ഇതോടെ തകര്‍ന്നു പോയ കുടുംബം അതിനു ശേഷം ഡോക്ടര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുക്കുകയായിരുന്നു. 1991ലാണ് ജീനും ജോണും ഒരു കുഞ്ഞിനു വേണ്ടി ഐവിഎഫ് ട്രീറ്റ്‌മെന്റിന് തയ്യാറായി ഡോക്ടര്‍ നിക്കോളാസിനെ സമീപിച്ചത്. ജനിതക ബന്ധമുള്ള ഒരു കുട്ടിയെ വേണമായിരുന്നു എന്നതിനാലാണ് ഇരുവരും ഐവിഎഫ് തിരഞ്ഞെടുത്തത്. ജോണിന്റെ ബീജമാണ് കുത്തിവെച്ചത് എന്ന ധാരണയില്‍ ദമ്പതികള്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന് വിധേയരായി.
നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2020-ലെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ജെസീക്ക ഒരു ഡിഎന്‍എ ടെസ്റ്റ് വാങ്ങിയപ്പോഴാണ് തെറ്റായ നടപടിക്രമത്തെക്കുറിച്ച് കുടുംബം മനസ്സിലാക്കിയത്. തങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലെ ദൂരെയുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നത് എത്ര രസകരമാണെന്ന് തങ്ങള്‍ കരുതിയെന്നും അതിനാലാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതെന്നും ജെസ്സീക്ക പറഞ്ഞു.
ടെസ്റ്റില്‍ തന്റെ പിതാവിന്റെ ഇറ്റാലിയന്‍ പൈതൃകം വ്യക്തമാകുമെന്ന് ജെസീക്ക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഐറിഷ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, വെല്‍ഷ്, ഫ്രഞ്ച് വംശജയാണെന്ന് കണ്ടെത്തി. ആ ഞെട്ടലില്‍ നിന്ന് താനിപ്പോഴും മുകതയായിട്ടില്ലെന്നും തന്റെ മാതാപിതാക്കള്‍ എത്ര വലിയ ചതിക്കാണ് ഇരയായതെന്നും ജെസ്സീക്ക പറഞ്ഞു. കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.