ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
അമേരിക്കൻ സെർവറുകളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിച്ചില്ലെങ്കിൽ യൂറോപ്പില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്.
സുരക്ഷാ കാരണങ്ങളാൽ അമേരിക്കൻ സെർവറുകളിൽ യൂറോപ്യൻ ഡാറ്റ സംഭരിക്കുന്നതിൽ നിന്ന് സ്ഥാപനത്തെ വിലക്കിയ യൂറോപ്യൻ റെഗുലേറ്റർമാരുടെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മെറ്റാ അപലപിച്ചു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെറ്റാ അതിന്റെ വാർഷിക വരുമാന റിപ്പോർട്ടിൽ യൂറോപ്യൻ കോടതികളെയും നിയമനിർമ്മാണ സമിതികളെയും വിമർശിച്ചു. യൂറോപ്യൻ നിയമങ്ങൾ അതിന്റെ "നിർണ്ണായക പ്രവർത്തനങ്ങളെ" സ്വാധീനിക്കുന്നുവെന്നും അത് മുഴുവൻ മേഖലയിലും കമ്പനിയെ അടച്ചുപൂട്ടുമെന്നും കമ്പനി പറയുന്നു.