/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
വിമാന യാത്രയ്ക്കിടെ പോണ്‍ ഫിലിം കാണുന്ന യാത്രക്കാരന്റെ വീഡിയോ പകര്‍ത്തി യുവതി. ഉറങ്ങുന്ന കാമുകിക്ക് സമീപത്തിരുന്നാണ് യുവാവ് പോണ്‍ വീഡിയോ കാണുന്നത്. ഇത് കാമുകിയോടുള്ള വിശ്വാസ വഞ്ചനയാണെന്ന് വീഡിയോ പകര്‍ത്തിയ യുവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. സാന്‍ഡി പ്രുഡന്റ് എന്ന യുവതിയാണ് വിമാന യാത്രയ്ക്കിടയിലെ ദൃശ്യങ്ങള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്.
ഒരു പുരുഷനേയും വിശ്വസിക്കരുത് എന്ന ടാഗ് ലൈനോടെയാണ് സാന്‍ഡി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമീപത്തിരുന്ന് ഉറങ്ങുന്നത് അയാളുടെ കാമുകിയാണ്. അവളുറങ്ങുമ്പോള്‍ അയാള്‍ പോണ്‍ വീഡിയോ കാണുന്നത് തികച്ചും വിശ്വാസവഞ്ചനയാണ്. എന്നും സാന്‍ഡി വീഡിയോയ്ക്ക് താഴെ കുറിച്ചു. വീഡിയോ വളരെ വേഗം വൈറലായി.
3.3 ദശലക്ഷത്തിലധികം ആളുകളാണ് സാന്‍ഡി പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്. പുരുഷനെതിരെ രൂക്ഷമായ കമന്റുകളുമായി നിരവധിയാളുകള്‍ രംഗത്തെത്തി. കാമുകിയെ ബഹുമാനിക്കാത്ത വ്യക്തിയാണ് അയാളെന്ന് സ്ത്രീകളില്‍ പലരും കമന്റ് ചെയ്തു. പുരുഷന്‍ തന്റെ ഇത്തരം വിനോദം കൊണ്ട് പ്രണയത്തെ അപമാനിച്ചുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
അതേസമയം വീഡിയോയ്‌ക്കെതിരെ നിരവധി പ്രതികൂല കമന്റുകളും വന്നു. പ്രണയത്തിലായിരിക്കുമ്പോള്‍ പോണ്‍ വീഡിയോ കാണാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും അവര്‍ തമ്മില്‍ ഉള്ളത് ആരോഗ്യകരമായ ബന്ധമായിരിക്കുമെന്നും കമന്റുകളുണ്ടായി. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാതെ നിങ്ങള്‍ സ്വന്തം കാര്യം നോക്കൂ എന്നും ചിലര്‍ വിമര്‍ശിച്ചു.