/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കടുത്തവയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭാശയത്തിനുള്ളില്‍ സിസ്റ്റ് വളരുന്നതായി തിരിച്ചറിഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തി യുവതി.
സാധാരണ കാണാറുള്ള മുഴകളില്‍ നിന്ന് വ്യത്യസ്ഥമായി അപൂര്‍വ്വമായി കാണാറുള്ള സിസ്റ്റാണ് യുവതിയുടെ ഗര്‍ഭാശയത്തില്‍ ഉണ്ടായിരുന്നത്. ഒരു മുട്ടയുടെ വലുപ്പമുള്ള സിസ്റ്റിനകത്ത് മുടിയും പല്ലും വളരുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് ഡോക്ടര്‍ യുവതിയോട് വെളിപ്പെടുത്തിയത്.
ഏഴ് സെന്റീമീറ്റര്‍ വ്യാപ്തിയുള്ള സിസ്റ്റാണ് യുവതിയുടെ ഗര്‍ഭാശയത്തില്‍ ഉള്ളത്. ഇതിനു പുറമേ ഒരു കടലയുടെ വലിപ്പമുള്ള രണ്ടാമത്തെ ചെറിയ ഡെര്‍മോയിഡ് സിസ്റ്റും പിന്നീട് കണ്ടെത്തി. ടിക്ക്‌ടോക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവതി തന്റെ അനുഭവ കഥ വിവരിച്ചത്. സിസ്റ്റിന്റെ ദൃശ്യങ്ങളും യുവതി പങ്കുവെച്ചു.
രണ്ട് വര്‍ഷം മുമ്പ് തന്റെ മകനെ പ്രസവിച്ചതുമുതല്‍ തനിക്ക് അസ്വസ്ഥതയും രക്തസ്രാവവും അനുഭവപ്പെടുന്നുണ്ടെന്ന് യുവതി വിശദീകരിച്ചു. ഒടുവില്‍ ഗൈനക്കോളജിസ്റ്റുമായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തു. തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയിലാണ് അപൂര്‍വ്വമായ സിസ്റ്റ് വളരുന്നതായി കണ്ടെത്തിയത്.
ഗര്‍ഭിണിയായിരിക്കെ ഭ്രൂണത്തിന്റെ വികാസ സമയത്ത് വേര്‍പിരിയുന്ന ടിഷ്യൂകളുടെ കണികകളില്‍ നിന്നാണ് ഇത്തരം സിസ്റ്റ് ഉണ്ടാകുന്നത്. ആദ്യത്തെ പ്രഗ്നന്‍സിക്ക് ശേഷമാണ് യുവതിക്ക് ഈ സിസ്റ്റ് ഉണ്ടായത്.
യുവതി പേജില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. യുവതി പോസ്റ്റ് ചെയ്ത സിസ്റ്റിന്റെ ദൃശ്യങ്ങള്‍ ഭയത്തോടെയാണ് പലരും കണ്ടത്. സിസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന ഫോട്ടോയില്‍ കുഞ്ഞു പല്ലുകളും നീളമുള്ള കറുത്ത മുടിയുടെ നിരവധി ഇഴകളും ഉണ്ടായിരുന്നു.
ഞാനൊരിക്കലും ആ ചിത്രം നോക്കാന്‍ പാടില്ലായിരുന്നു ഇനിയതെന്റെ ഓര്‍മ്മയില്‍ നിന്ന് പോവുകയേയില്ല എന്നൊരാള്‍ കമന്റ് ചെയ്തു. യുവതി ഉടന്‍ തന്നെ സിസ്റ്റ് റിമൂവ് ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകും.