രാത്രിയില്‍ വിമാനത്തില്‍ വെച്ച് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍; മറ്റ് യാത്രക്കാര്‍ ഉറങ്ങുന്ന സമയത്ത് യുവാവ് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ മൊഴി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

രാത്രിയില്‍ വിമാന യാത്രയ്ക്കിടെ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി യുവതി രംഗത്ത്. ന്യൂജേഴ്സിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് യാത്രക്കാരനായ യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ജനുവരി 31-ന് നെവാര്‍ക്കില്‍ നിന്ന് ഹീത്രൂ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത്.

രാത്രിയായതിനാല്‍ വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് സമീപത്തിരുന്ന യാത്രക്കാരന്‍ തന്നെ മോശമായി സമീപിച്ചതെന്നും പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ബിസിനസ് ക്ലാസില്‍ വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് യുവതി കാബിന്‍ ക്രൂവിനോട് ഇക്കാര്യം പറയുകയും അവര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടനെ നാല്‍പതുകാരനായ പ്രതിയെ ഉദ്യോഗസ്ഥര്‍ പിടികൂടിയെങ്കിലും കൂടുതല്‍ അന്വേഷണത്തിനായി പിന്നീട് വിട്ടയച്ചു. പരാതിക്കാരിയായ യുവതിയെ കൗണ്‍സിലിംഗിനായി കൊണ്ടുപോവുകയും വിവരങ്ങള്‍ വിശദമായി ചോദിച്ചറിയുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം ഹീത്രൂവിലെ പോലീസ് ആഡംബര ക്യാബിനില്‍ ഫോറന്‍സിക് പരിശോധന നടത്തി. അന്വേഷകര്‍ ഇയാളുടെ വിരലടയാളവും ഡിഎന്‍എ സാമ്പിളും സ്‌കാന്‍ ചെയ്തു.

ബിസിനസ് ക്ലാസ് ടിക്കറ്റിനായി ഫ്‌ലൈറ്റിലെ യാത്രക്കാര്‍ ഏകദേശം 4,000 ഡോളര്‍ നല്‍കിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരിയും പ്രതിയും തമ്മില്‍ നേരത്തേ പരിചയമുള്ളവരല്ല. എന്നാല്‍ യാത്രയ്ക്ക് മുന്‍പ് ഒരു ലോഞ്ച് ഏരിയയില്‍ ചാറ്റുചെയ്യുകയും ഒരുമിച്ച് മദ്യപിക്കുകയും ചെയ്തിരുന്നു.

Advertisment