/sathyam/media/post_attachments/ueelLxYzzq1FK2i0mrPf.jpg)
കുപ്രസിദ്ധിയുള്ള വീടുകള്‍ വാങ്ങാന്‍ ആരും ഒന്ന് ഭയപ്പെടും. അതുകൊണ്ട്, തന്നെ എത്ര ശ്രമിച്ചിട്ടും വീട് വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഒസാമ ബിന്‍ ലാദന്റെ സഹോദരന്‍ ഇബ്രാഹിം ബിന്‍ ലാദന്‍. ലോസാഞ്ചലസിലെ തന്റെ ബംഗ്ലാവ് ഇബ്രാഹിം വില്‍പനയ്ക്ക് വച്ചിട്ട് ആറു മാസം പിന്നിട്ടു. 28 മില്യണ്‍ ഡോളര്‍ (209 കോടി രൂപ) തുകയും നിശ്ചയിച്ചു. പക്ഷേ, വാങ്ങാന്‍ മാത്രം ആരും വന്നില്ല.
ഏഴ് കിടപ്പുമുറികളും അഞ്ച് കുളിമുറികളുമുള്ള ഈ ആഡംബരഭവനം എങ്ങനെയെങ്കിലും വില്‍ക്കാന്‍ ജനുവരി രണ്ടിന് വില കുറച്ചിട്ടും ഫലമുണ്ടായില്ല. രണ്ട് ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന് 26 മില്യൺ ഡോളറായി (194 കോടി രൂപ) ഇപ്പോള്‍ തുക നിശ്ചയിച്ചതിനാല്‍ ആരെങ്കിലും വാങ്ങാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥര്‍.
1983 മുതല്‍ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ഭവനം. എന്നാല്‍ 'സെപ്റ്റംബര്‍ 11' ആക്രമണത്തെ തുടര്‍ന്ന് ഇബ്രാഹിം ഇവിടെ നിന്ന് പോവുകയായിരുന്നു. 1,653,000 ഡോളറിനാണ് ഇബ്രാഹിം ബംഗ്ലാവ് സ്വന്തമാക്കിയത് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വീടിന്റെ മിക്ക ഭാഗവും തകര്‍ന്ന സ്ഥിയിലാണ്. അതുകൊണ്ട്, ആരെങ്കിലും വാങ്ങിച്ചാലും അവര്‍ക്ക് നവീകരണത്തിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. 2010 ആയപ്പോഴേക്കും ഈ ഭവനം അശ്ലീല ചിത്രങ്ങളുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒസാമയുടെ അർദ്ധസഹോദരനാണ് ഇബ്രാഹിം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us