രണ്ടാം ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ അന്ന് തന്നെ മൂന്നാമതും വിവാഹം കഴിച്ച് പാകിസ്ഥാനിലെ രാഷ്ട്രീയനേതാവ്; 49-കാരനായ ആമിര്‍ ലിയാഖത്ത് വിവാഹം കഴിച്ചത് 18-കാരിയെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഇസ്ലാമാബാദ്: രണ്ടാം ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ അന്ന് തന്നെ മൂന്നാമതും വിവാഹം കഴിച്ച് പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവ്. ദേശീയ അസംബ്ലി അംഗമായ ആമിര്‍ ലിയാഖത്താണ് (49) 18 വയസുള്ള സയിദ ഡാനിയ ഷായെ വിവാഹം കഴിച്ചത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐയിലെ അംഗമാണ് ആമിര്‍ ലിയാഖത്ത്. വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ ആമിര്‍ തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

താന്‍ ബാല്യകാലം മുതല്‍ ആമിറിന്റെ ആരാധികയായിരുന്നുവെന്ന് സയിദ ഡാനിയ ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടിവിയില്‍ കണ്ട് ആരാധന തോന്നിയ വ്യക്തിയെ വിവാഹം കഴിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഇവര്‍ വിവാഹിതരായത്. രണ്ടാം ഭാര്യയും നടിയുമായിരുന്ന തുബ ആമിറുമായുള്ള വിവാഹം ബന്ധം ആമിര്‍ വേര്‍പ്പെടുത്തിയതും അന്ന് തന്നെയായിരുന്നു. 14 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. എന്തായാലും ഏറെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ആമിര്‍ വിവാഹം കഴിച്ചതിനെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും വരുന്നുണ്ട്.

Advertisment