/sathyam/media/post_attachments/Zz2MLtJgc47RQLY2rNtP.jpg)
പോർഷെ, ലംബോഗിനി, ഔഡി എന്നിവയടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോവുകയായിരുന്ന ചരക്കുകപ്പലിന് തീപിടിച്ചു. ഫെലിസിറ്റി എയ്‌സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപമാണ് സംഭവം.
തീപിടിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികസേനയുടേയും വ്യോമസേനയുടേയും സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഉപേക്ഷിച്ചനിലയിലുള്ള കപ്പല്‍ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കപ്പലിൽ 3,965 ഫോക്‌സ്‌വാഗൺ എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ യുഎസ് വെളിപ്പെടുത്തി. ഇതിൽ പോർഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്. ഇതോടെ വാഹനം ബുക്ക് ചെയ്തവർക്ക് ലഭിക്കാൻ വൈകുമെന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചു.
കപ്പലില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ വൈകുമെന്ന് വാഹന നിര്‍മാണ കമ്പനികള്‍ അറിയിച്ചു.