ലണ്ടന്‍: യുനൈസ് കൊടുങ്കാറ്റില്‍ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ മിക്ക വിമാനങ്ങളും ആടിയുലഞ്ഞാണ് ലാന്‍ഡ് ചെയ്തത്. ഇതിന്റെ തത്സമയ യൂട്യൂബ് ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
എട്ട് മണിക്കൂറോളം ദൈര്‍ഘ്യുള്ള ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടു. ശക്തമായ കാറ്റില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പലരിലും ആശങ്കയുണ്ടാക്കി. ഏറെ സമയമെടുത്താണ് മിക്ക വിമാനങ്ങളും ലാന്‍ഡ് ചെയ്തത്.