/sathyam/media/post_attachments/aWjZT7GJG85OHbbbnLhU.jpg)
കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പദ്ധതികൾക്ക് യുക്രൈയ്നിന്റെ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി. പാര്‍ലമെന്റും ഇത് അംഗീകരിക്കുമെന്നാണ് വിവരം. വാഹന പരിശോധന അടക്കമുള്ള നടപടികള്‍ അത്യാവശ്യമാണെന്ന് കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവ് പറഞ്ഞു.
റഷ്യൻ പിന്തുണയുള്ള കിഴക്കൻ വിഘടനവാദ മേഖലകളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവയൊഴികെ യുക്രൈയ്നിന്റെ എല്ലാ ഭാഗങ്ങൾക്കും ഇത് ബാധകമാകും. അടിയന്തരാവസ്ഥ 30 ദിവസം നീണ്ടുനിൽക്കുമെന്നും പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്നും ഡാനിലോവ് പറഞ്ഞു.
ഇതിനിടെ റഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ യുക്രൈന്‍ നിര്‍ദേശം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ബുധനാഴ്ച രാത്രി പ്രത്യേക യോഗം ചേരും.