/sathyam/media/post_attachments/ylbuXXW9BigrkBpEm66L.jpg)
ബ്രസല്‍സ്: യുക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ യുക്രൈനിനും റഷ്യയ്ക്കും സമീപമുള്ള കിഴക്കൻ ഭാഗത്ത് കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ വിന്യാസം ശക്തിപ്പെടുത്താന്‍ നാറ്റോയുടെ തീരുമാനം.
“കിഴക്കൻ ഭാഗത്തേക്ക് ഞങ്ങൾ അധിക പ്രതിരോധ കര, വ്യോമസേനയെയും നാവികസേനയെയും വിന്യസിക്കുന്നു,” അടിയന്തര ചർച്ചകൾക്ക് ശേഷം നാറ്റോ അംബാസഡർമാർ പ്രസ്താവനയിൽ പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
നാറ്റോയുടെ 30 അംഗരാജ്യങ്ങളിൽ ചിലത് യുക്രൈനിന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും നൽകുന്നുണ്ടെങ്കിലും, ഒരു സംഘടന എന്ന നിലയില്‍ നാറ്റോ അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടില്ല. യുക്രൈനിനെ പിന്തുണച്ച് സൈനിക നടപടികളും നാറ്റോ ആരംഭിക്കില്ല.