അമ്മയുടെ കയ്യില്‍നിന്ന് മൂന്നു വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഫ്ലോറിഡ: അമ്മയുടെ കയ്യില്‍ നിന്ന് മൂന്നു വയസുകാരിയായ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പിള്‍സിലെ വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടില്‍ ഒരു ഷോപ്പിംഗ് കാര്‍ട്ടില്‍ നിന്നാണ് യുവാവ് കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. യുവതി നിലവിളിച്ച് ബഹളം വെച്ചതോടെ ഇയാള്‍ കുട്ടിയെ തിരികെ നല്‍കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എന്‍ബെന്‍ മൂഡ്‌ലി എന്ന നാല്‍പതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബാലപീഡനം, തെറ്റായ സമീപനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കോലിയര്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി. വാള്‍മാര്‍ട്ട് ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതി അവിടെ വെച്ച് മൂഡ്‌ലിയെ കണ്ടിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.

മൂന്നു വയസ്സുകാരിയായ കുഞ്ഞുമായാണ് ഷോപ്പിംഗിന് പോയത്. ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മൂഡ്‌ലി കാഷ്യര്‍മാരുമായി ബഹളം വെക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നത് കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. ഇയാള്‍ നല്ല മദ്യലഹരിയിലായിരുന്നു. എന്നാള്‍ ഇയാളെ ശ്രദ്ധിക്കാന്‍ നില്‍ക്കാതെ വാങ്ങിയ സാധനങ്ങളുടെ പണമടച്ച ശേഷം കുഞ്ഞുമായി പെട്ടന്ന് തന്നെ പുറത്തിറങ്ങി.

എന്നാല്‍ പുറത്തിറങ്ങിയ തനിക്ക് പിന്നാലെ മൂഡ്‌ലിയും പുറത്തേക്ക് വരികയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. തനിക്ക് അടുത്തെത്തിയ ശേഷം പെട്ടന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തു. താന്‍ അലറിക്കരയുകയും സഹായത്തിനായി ആളുകളെ വിളിക്കുകയും ചെയ്തതോടെ ഇയാള്‍ കുഞ്ഞിനെ താഴെയിറക്കിയ ശേഷം പെട്ടന്ന് സ്ഥലത്ത് നിന്ന് പോയെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ മൂഡ്‌ലിയെ പിന്തുടര്‍ന്ന് പിടികൂടി. കുട്ടി ഭയന്നു പോയിരുന്നുവെങ്കിലും മറ്റ് പരുക്കുകളൊന്നും സംഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചെങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

Advertisment