/sathyam/media/post_attachments/gcK9jWt7YxrSDIjKzCPk.jpg)
ബെയ്ജിങ്: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ 'അധിനിവേശ'മായി കാണാനാകില്ലെന്ന് ചൈന. വിഷയത്തില്‍ എല്ലാവരും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. “ചൈന ഏറ്റവും പുതിയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, സംയമനം പാലിക്കാന്‍ ഞങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിംഗ് പറഞ്ഞു.
റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാൻ ആവില്ലെന്നും, വളരെ മുന്‍വിധിയോടെയുള്ള ഒരു പ്രയോഗമാണ് അതെന്നും ഹുവ ചുന്‍യിംഗ് പറഞ്ഞു. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന് വളരെ സങ്കീര്‍ണ്ണായ ചരിത്ര പശ്ചാത്തലമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. അമേരിക്ക 'എരിതീയില്‍ എണ്ണ' ഒഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.