/sathyam/media/post_attachments/xxj9ztaaTB8aQXm0KCVH.jpg)
ജിമ്മില്‍ 180 കിലോ ഉയര്‍ത്താന്‍ ശ്രമിച്ച യുവതിക്ക് അപകടത്തില്‍ ദാരുണാന്ത്യം. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. പെരാവില്ലോ എന്ന സ്ഥലത്തെ പ്രാദേശിക ജിമ്മിലായിരുന്നു ദാരുണമായ സംഭവം. ഭാരം ഉയർത്താൻ സാധിക്കാതെ ബാർബെൽ ഇവരുടെ ശരീരത്തിലേക്ക് വീഴുകയും കഴുത്ത് ഒടിയുകയും ചെയ്തു. സ്ത്രീ തൽക്ഷണം മരിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട് . ഭാരമുയർത്താൻ പരിശീലകൻ യുവതിയെ സഹായിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 35–45നും ഇടയിൽ പ്രായമുള്ള യുവതിയാണ് അപകടത്തിൽപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.