യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

യുക്രൈൻ തലസ്ഥാനമായ കീവിൽ കർഫ്യൂ പ്രഖ്യാപിച്ചു. കീവിന്റെ വടക്കൻ മേഖല റഷ്യൻ സൈന്യം പിടിച്ചടക്കിയിരുന്നു.ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ ഇതുവരെ 50 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. 10 സിവിലിയന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Advertisment

അതേസമയം, വിദ്യാർഥികൾ ഉൾപ്പെടെ 18000 ഇന്ത്യക്കാർ യുക്രൈന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കണക്ക്. ഇവരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ അറിയിച്ചു. വ്യോമതാവളങ്ങൾ അടച്ചതോടെ രക്ഷാ ദൗത്യം പൂർണമായും മുടങ്ങിയ സാഹചര്യമാണുള്ളത് എന്നാൽ ഇവരെല്ലാം പൂർണസുരക്ഷിതരാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

Advertisment