യുദ്ധം നല്‍കുന്നത് കണ്ണീര്‍ മാത്രം! റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ സമീപത്തിരുന്ന് പൊട്ടിക്കരയുന്ന ഉക്രേനിയന്‍ സ്വദേശി; ഹൃദയഭേദകം ഈ കാഴ്ച

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: ഉക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക ആക്രമണം ലോകത്ത് വീണ്ടും അശാന്തി പടര്‍ത്തുകയാണ്. നിരവധി പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. റഷ്യയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് വിവിധ രാജ്യങ്ങള്‍ കടന്നുകഴിഞ്ഞു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ അടുത്തിരുന്ന് ഒരു ഉക്രൈന്‍ സ്വദേശി വിലപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊല്ലപ്പെട്ടത് ഇയാളുടെ മകനാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍കിവിന് പുറത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് സമുചയത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് സംഭവം നടന്നത്.

Advertisment