/sathyam/media/post_attachments/wJhASYXsq1SWHrx1A0EQ.jpg)
കീവ്: ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന പ്രദേശം പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം. യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈന്‍ വ്യക്തമാക്കി. 14 പേരുമായി വന്ന യുക്രെയ്‌ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു.
സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രൈനില്‍ വ്യോമാക്രമണം തുടങ്ങിയത്. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.