/sathyam/media/post_attachments/7KzmwsMMfBQ4m48L5McO.jpeg)
മോസ്‌കോ: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ ന്യായീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ വേറെ വഴികളില്ലായിരുന്നുവെന്നും, റഷ്യയെ സംരക്ഷിക്കാന്‍ ഇത് മാത്രമായിരുന്നു വഴിയെന്നും പുടിന്‍ പറയുന്നു.
അതേസമയം, യുദ്ധത്തിന്റെ ഒന്നാം ദിവസം വിജയകരമായിരുന്നുവെന്ന് റഷ്യന്‍ സൈനികര്‍ പറയുന്നു. ചെര്‍ണോബില്‍ ആണവനിലയമടക്കം റഷ്യ പിടിച്ചെടുത്തു.
പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും, വെടിവയ്പ് നിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.