/sathyam/media/post_attachments/Q8XRBiIjIGKtLlopwBT2.jpg)
വാഷിങ്ടണ്‍: യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി.
സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കുകയാണ് പുടിന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. പുടിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു.
വ്‌ളാഡിമിർ പുടിൻ അന്താരാഷ്ട്ര വേദിയിൽ ഒരു പരിഹാസ കഥാപാത്രമായി മാറുമെന്നും ബൈഡന്‍ പരിഹസിച്ചു. ഇനി പുടിനുമായി സംസാരിക്കാനില്ലെന്നും ബൈഡന്‍ പറഞ്ഞു.