/sathyam/media/post_attachments/BBuQHOxkh5tyn2lOiYKJ.jpg)
യുക്രൈനിനെതിരായ സൈനിക നടപടികളുമായി റഷ്യ മുന്നോട്ടുപോവുകയാണ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. അതോടൊപ്പം, 2019ലെ ഒരു ചിത്രവും ഇപ്പോള്‍ വൈറലാണ്.
യുക്രൈന്‍ പതാക പുതച്ച ഒരു യുവാവും റഷ്യന്‍ പതാക പുതച്ച ഒരു യുവതിയും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രമാണ് ഇപ്പോഴത്തേത് എന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്.
റഷ്യക്കാരി ജൂലിയാന കുസ്‌നെറ്റ്‌സോവയും അവരുടെ യുക്രേനിയന്‍ പ്രതിശ്രുത വരനുമാണ് ചിത്രത്തിലുള്ളത്. 2019 നവംബറില്‍ പോളണ്ടിലെ വാര്‍സൗവില്‍ ബെലാറസിയന്‍ റാപ്പര്‍ മാക്‌സ് കോര്‍സിന്റെ സംഗീത പരിപാടിക്ക് ശേഷമെടുത്ത ചിത്രമാണിത്.