/sathyam/media/post_attachments/5kfk8Y0yBzrvCH4yPvdx.jpg)
മോസ്കോ: യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ൻ സൈന്യത്തോട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്ൻ ഭരിക്കുന്നത് ഭീകരരാണെന്നും അദ്ദേഹം പറഞ്ഞു. ‘ലഹരിക്കടിമകളായ നിയോ–നാസികളാണ് അവർ. നിങ്ങൾ അധികാരം കയ്യിലെടുക്കൂ. ലഹരിക്കടിമകളായവരോട് യോജിക്കുന്നതിനേക്കാൾ എളുപ്പത്തിൽ നിങ്ങളോട് യോജിക്കാൻ സാധിക്കും. പൊതുജനങ്ങള്‍ക്ക് ആയുധം നല്‍കി സൈന്യത്തെ ദുര്‍ബലമാക്കുന്ന സര്‍ക്കാരിനെ പുറത്താക്കണം.’– പുട്ടിൻ പറഞ്ഞു.
ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്. സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ ഉക്രെയ്‌ൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ അനുവദിക്കരുത് - പുടിൻ ആഹ്വാനം ചെയ്തു.
'യുക്രൈനിയന്‍ ദേശീയവാദികള്‍' രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളില്‍ ബോംബ് വര്‍ഷിക്കുകയാണെന്നും പുട്ടിന്‍ ആരോപിച്ചു.