നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് അറിയാം; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി റഷ്യ. യുക്രൈനിലെ നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് ആഴത്തിലുള്ള ധാരണയുണ്ടെന്ന്‌ റഷ്യയുടെ ചുമതലയുള്ള റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.

Advertisment

യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയില്‍ ഐക്യരാഷ്ട്രസഭയില്‍ നിര്‍ണായകമായ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് റോമന്‍ ബാബുഷ്‌കിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്രപരമായ ബന്ധം മുന്‍നിര്‍ത്തി തുടര്‍ന്നും ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment