/sathyam/media/post_attachments/8094UoWFWzjYv766ijah.jpg)
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോർട്ട്. അഞ്ച് നിലകളെങ്കിലും തകര്‍ന്നതായി കീവ് മേയര്‍ വിതാലി ക്ലിറ്റ്ഷ്‌കോ ട്വിറ്ററില്‍ പറഞ്ഞു. എത്ര പേർക്ക് അപായം സംഭവിച്ചെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കീവിന് നേരെ നിരന്തരം ആക്രമണമുണ്ടായെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു. തലസ്ഥാനമായ കീവിൽ റഷ്യൻസേന കനത്ത പോരാട്ടം തുടരവെ അടിയറവ് പറയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവര്‍ത്തിച്ചു.
https://www.facebook.com/GeneralStaff.ua/videos/672277474031615/?t=0
‘ഞാൻ ഇവിടെയുണ്ട്. ഞങ്ങൾ ആയുധങ്ങളൊന്നും താഴെ വയ്ക്കില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും’– സെലെൻസ്കിയുടെ പുതിയ വീഡിയോ സന്ദേശത്തിൽ പറയുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽനിന്ന് ചിത്രീകരിച്ചതാണ് പുതിയ വീഡിയോ.