/sathyam/media/post_attachments/orYogyWmdRwuX2LHuZSo.jpg)
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയുടെ അക്രമണ പദ്ധതി യുക്രൈന്‍ സേന താളംതെറ്റിച്ചെന്നും അദ്ദേഹം പറയുന്നു.
താന്‍ എവിടെയും പോയിട്ടില്ല. ഒളിച്ചോടുകയില്ല. റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ആയുധം നല്‍കുമെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ റഷ്യന്‍ ജനത സമ്മര്‍ദ്ദത്തിലാക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.