/sathyam/media/post_attachments/15zIMvtpaKCCFfRz8qF6.jpg)
ന്യൂഡല്‍ഹി: യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് മോദിയോട് വിശദീകരിച്ച സെലെന്‍സ്‌കി, യുഎന്‍ രക്ഷാസമിതിയില്‍ ഉക്രൈന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
അതേസമയം, യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തു. റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.