/sathyam/media/post_attachments/u8nYWY2AAwnYBP5tKpOG.jpg)
കീവ്: റഷ്യന്‍ അധിനിവേശത്തില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ ഇതുവരെ 198 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈന്‍ ഭരണകൂടം അറിയിച്ചു.
24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ റഷ്യ ആക്രമിച്ചതായും ഉക്രൈന്‍ പറയുന്നു. ഒരു ലക്ഷത്തിലധികം ഉക്രൈന്‍ പൗരന്മാര്‍ ഇതിനോടകം യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചതായാണ് റിപ്പോര്‍ട്ട്.