/sathyam/media/post_attachments/JZUo3fftoU1mVoigTuhd.jpg)
പാരീസ്: റഷ്യയുടെ ചരക്കു കപ്പല്‍ ഫ്രാന്‍സ് പിടിച്ചെടുത്തു. ബാൾട്ടിക് ലീഡർ എന്ന ചരക്കു കപ്പലാണ് ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും പിടിച്ചെടുത്തത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോവുകയായിരുന്നു കപ്പല്‍.
യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നടപടി. ഇത് ഉപരോധമേർപ്പെടുത്തിയ കമ്പനിയിൽ ഉൾപ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയ ശേഷം കപ്പല്‍ വിട്ടയച്ചേക്കും.
നിലവില്‍ കപ്പൽ ഫ്രാൻസിലെ വടക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.