മുന്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍, ഇപ്പോള്‍ കീവിന്റെ മേയര്‍! വിറ്റാലി ക്ലിറ്റ്‌ഷ്‌കോയും പോരാടുകയാണ് സ്വന്തം മാതൃരാജ്യത്തിനു വേണ്ടി; സമൂഹമാധ്യമങ്ങളെ കീഴടക്കി ക്ലിറ്റ്ഷ്‌കോയുടെ ചിത്രങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കീവ്: മുന്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനും യുക്രൈനിന്റെ തലസ്ഥാനമായ കീവിലെ മേയറുമായ വിറ്റാലി ക്ലിറ്റ്ഷ്‌കോ റഷ്യന്‍ ആക്രമണത്തില്‍ നിന്ന് തന്റെ രാജ്യത്തെ പ്രതിരോധിക്കാന്‍ യന്ത്രത്തോക്ക് ലോഡ് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. "വിറ്റാലി ക്ലിറ്റ്‌ഷ്‌കോ യുക്രെയ്‌നിലെ സൈനിക പ്രതിരോധത്തിൽ പൂർണ്ണമായും ഏർപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു" എന്ന് അടിക്കുറിപ്പോടെ മെഷീൻ ഗണ്ണുമായി വിറ്റാലി ക്ലിറ്റ്‌ഷ്‌കോ നില്‍ക്കുന്ന ചിത്രങ്ങള്‍ ബോക്‌സിംഗിൻസൈഡർ ഡോട്ട് കോമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

publive-image

റഷ്യൻ സൈനിക അധിനിവേശത്തിനെതിരെ തന്റെ മാതൃരാജ്യത്തെ പ്രതിരോധിക്കാൻ താൻ പോരാടുമെന്ന് വിറ്റാലി ക്ലിറ്റ്‌ഷ്‌കോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച വിറ്റാലിയും സഹോദരൻ വ്ലാഡിമിറും അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

"യുക്രെയ്നിൽ സംഭവിക്കുന്ന ഈ ദുരന്തവും വിജയികളില്ലാത്ത, പരാജിതര്‍ മാത്രമുണ്ടാകുന്ന വിവേകശൂന്യമായ ഈ യുദ്ധവും നിരീക്ഷിക്കാൻ ഞാൻ എല്ലാ അന്താരാഷ്ട്ര പങ്കാളികളോടും ആഹ്വാനം ചെയ്യുന്നു. ഈ ആക്രമണത്തിനെതിരെ... റഷ്യൻ ആക്രമണത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എനിക്ക് നിങ്ങളോട് പറയാൻ ആഗ്രഹമുണ്ട്. യുക്രെയ്നിൽ ഇത് തുടരാൻ അനുവദിക്കരുത്' യൂറോപ്പിലും ഒടുവിൽ ലോകത്തും ഇത് സംഭവിക്കാൻ അനുവദിക്കരുത്", വിറ്റാലി വീഡിയോയിൽ പറഞ്ഞു.

യുക്രെയ്‌നിനായി പോരാടാന്‍ സഹോദരന്‍ വ്‌ളാഡിമിർ ക്ലിറ്റ്‌ഷ്‌കോയ്‌ക്കും ഒപ്പം ആയുധമെടുക്കുമെന്നും മുൻ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ വ്യക്തമാക്കി. 2014-ലാണ് 50-കാരനായ ഇദ്ദേഹം കീവിന്റെ മേയറാകുന്നത്.

Advertisment