/sathyam/media/post_attachments/sM7XCS35djUOjFSXelzl.jpg)
മോസ്‌കോ: റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഓഫീസ് വെബ്‌സൈറ്റ് ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെയും, റഷ്യന്‍ മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളും ഹാക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്.