റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും; മോണിറ്റൈസേഷന് വിലക്കേർപ്പെടുത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും. റഷ്യൻ സർക്കാരിന്റെ യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അയുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ യുക്രൈനിൽ ലഭ്യമാകില്ല. യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി.

2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ ഡോളറിനുമിടയിലായിരുന്നു. കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി റഷ്യയെ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ റഷ്യയ്‌ക്കെതിരായ നടപടികൾ കടുപ്പിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങൾക്കാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ക്രെംലിനുമായി ബന്ധപ്പെട്ട പേജുകൾക്കും ചാനലുകൾക്കും ഫേസ്ബുക്കിൽ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവൻ നതാനിയേൽ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നാണ് റഷ്യയുടെ ടെക് ആൻഡ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ പ്രതികരിച്ചത്. വിലക്കിന്റെ വ്യക്തമായ കാരണങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യ മെറ്റയ്ക്ക് കത്തയച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും മെറ്റ അവഗണിച്ചെന്നും റഷ്യ അറിയിച്ചു.

റഷ്യൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലുകളിൽ നിന്ന് പുറത്തെത്തുന്ന വിവരങ്ങൾക്ക് ഫേസ്ബുക്ക് കണ്ടന്റ് വാണിംഗ് ലേബൽ നൽകിത്തുടങ്ങിയത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പൗരന്മാർക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനോടുള്‌ല പ്രതികരണമായാണ് മൊണറ്റൈസേഷൻ നിർത്തലാക്കി ഫേസ്ബുക്ക് തിരിച്ചടിച്ചത്.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള സ്വതന്ത്ര ഫാക്ട് ചെക്ക് നിർത്തണമെന്ന് റഷ്യ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനും ഫേസ്ബുക്ക് വഴങ്ങിയിരുന്നില്ല. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള നാല് വാർത്താ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കെതിരെയായിരുന്നു ഫേസ്ബുക്ക് പ്രധാനമായും കണ്ടന്റ് വാണിംഗ് ലേബൽ നൽകിയിരുന്നത്.

Advertisment