/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ഫോര്‍മുല മില്‍ക്ക് കുടിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഇന്‍ഗ്രോവില്‍ ഡാനി ലോവല്‍-ജോര്‍ജിയ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് ഫോര്‍മുല മില്‍ക്ക് കഴിച്ചതിനെത്തുടര്‍ന്ന് അസുഖബാധിതയായത്. ഓഷ്യന്‍ റോസ് എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന് ഒന്നാം മാസം മുതലാണ് ഫോര്‍മുല മില്‍ക്ക് നല്‍കിത്തുടങ്ങിയത്.
ഫോര്‍മുല മില്‍ക്ക് കഴിക്കുമ്പോഴെല്ലാം കുഞ്ഞ് ശര്‍ദ്ധിക്കുകയും ലൂസ്‌മോഷന്‍ ഉണ്ടാവുകയും ചെയ്തു. വയറിളക്കവും പനിയും ശക്തമായതോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്തുകൊണ്ടാണ് കുഞ്ഞിന് അസുഖമുണ്ടായതെന്ന് ആദ്യം തങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ആറു ദിവസമാണ് ഉറക്കമൊഴിച്ച് ദമ്പതികള്‍ കുഞ്ഞിനൊപ്പം ആശുപത്രിയില്‍ കഴിഞ്ഞത്.
തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ വ്യക്തമായ മറുപടി തന്നില്ലെന്നും എന്താണ് അസുഖമെന്ന് പോലും അവര്‍ മനസ്സിലാക്കിയില്ലെന്നും കുഞ്ഞിന്റെ പിതാവ് ആരോപിച്ചു. അലിമെന്റം സിമിലാക്ക് ശിശു ഫോര്‍മുല പൗഡറാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞിന് നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ ഫോര്‍മുല കഴിക്കുന്ന കുഞ്ഞ് നിരന്തരം അസുഖ ബാധിതയായിരുന്നു.
പിന്നീട് കുഞ്ഞുമായി തിരികെ വീട്ടിലെത്തിയ ശേഷം അലിമെന്റം സിമിലാക്ക് ഫോര്‍മുല പൗഡര്‍ നിര്‍മ്മാണം കമ്പനി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് തങ്ങളുടെ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് ദമ്പതികള്‍ക്ക് ബോധ്യമായത്. വിഷാംശം കലര്‍ന്നതിനെത്തുടര്‍ന്നാണ് കമ്പനി മാര്‍ക്കറ്റില്‍ ഇറക്കിയ മുഴുവന്‍ പ്രൊഡക്റ്റ്സും തിരികെ വിളിച്ചത്. ഇതോടെ വിഷം കലര്‍ന്ന ഫോര്‍മുല കഴിച്ചാണ് തങ്ങളുടെ കുഞ്ഞ് അപകടത്തിലായതെന്ന് ദമ്പതികള്‍ക്ക് വ്യക്തമായി.
പിന്നീട് പാല്‍ മാറ്റി ന്ല്‍കിയതോടെ കുഞ്ഞ് പൂര്‍ണ്ണ സുഖം പ്രാപിച്ചുവെന്നും ഡാനിയും ഭാര്യയും പറഞ്ഞു. ഇതേ ഫോര്‍മുല നല്‍കുന്ന മറ്റ് മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് തങ്ങളിത് പരസ്യപ്പെടുത്തിയതെന്നും ഡാനി പറഞ്ഞു.