/sathyam/media/post_attachments/HSyooiZyNnmRIgv3ySto.jpg)
ബെലാറസ്: ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്ന്റെ ആവശ്യം.
സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിന്‍വലിക്കാന്‍ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിലെ പല നഗരങ്ങളും പിടിച്ചെടുത്താണു റഷ്യയുടെ മുന്നേറ്റം. ആണവായുധങ്ങൾ തയാറാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി.
അതേസമയം, യുക്രൈന് ഉടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ യൂണിയനൊപ്പം ചേരുക എന്നതാണ് യുക്രൈന്റെ ആവശ്യം. അത് സാധ്യമായ കാര്യമാണെന്നും ന്യായമായ ആവശ്യമാണെന്നും എനിക്കുറപ്പാണ്', സെലെന്‍സ്‌കി പറഞ്ഞു.